നെടുമങ്ങാട്: കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി ആർ അനിലിന്റെ എംഎൽഎ ഓഫീസ് സിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസായ പിഎം സുൽത്താൻ സ്മാരകത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തനമാരംഭിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ: ജി ആർ അനിൽ അധ്യക്ഷത വഹിച്ച യോഗം സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ: ആർ ജയദേവൻ, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ഇടതുമുന്നണി നേതാക്കളായ കരിപ്പൂര് വിജയകുമാർ, സോമശേഖരൻ നായർ, കരിപ്പൂര് ഷാനവാസ്, വിനയചന്ദ്രൻ,വി ബി വിജയകുമാർ, കരകുളം രാജീവ്, എസ് ആർ വിജയൻ, അഡ്വ : രാധാകൃഷ്ണൻ, ആർ അനിൽകുമാർ,പി കെ സാം,അയിരൂപ്പാറ രാമചന്ദ്രൻ, എന്നിവർ പങ്കെടുത്തു. ഓഫീസ് പ്രവർത്തനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9:30 മുതൽ 1 മണിവരെ ആയിരിക്കും.
ഫോൺ :+919747434740
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
B
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.